കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന അഫ്‌ഗാന്‍ ബാലന്‍; വൈറലായി വീഡിയോ

കാബൂള്‍: കാൽ നഷ്ടപ്പെട്ട കുട്ടി കൃത്രിമക്കാല്‍ ലഭിച്ച സന്തോഷത്തില്‍ മനസ്സ്‌ നിറഞ്ഞ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അഫ്‌ഗാനിസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള അഹമ്മദ് എന്ന ബാലന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

 

അവന്റെ നിഷ്‌കളങ്കതയും ഓമനത്തവും തങ്ങളുടെ ഹൃദയത്തില്‍തൊട്ടു എന്നാണ്‌ വീഡിയോ കണ്ടവരുടെ പ്രതികരണം. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ്‌ സ്‌ഫോടനത്തിലാണ്‌ അഹമ്മദിന്റെ വലത്‌ കാല്‍ നഷ്ടപ്പെട്ടതെന്നാണ്‌ വിവരം.

Leave A Reply

Your email address will not be published.