”ജീ ബൂം ബാ”; ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ‘ജീം ബൂം ബാ’. ”ജീ ബൂം ബാ”; ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം 7 മണിക്ക് പൃഥ്വിരാജ് റിലീസ് ചെയ്യും.

നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ‘ജീം ബൂം ബാ’ സംവിധാനം ചെയ്യുന്നത്. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ‘ജീംബൂംബാ’ യില്‍ ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്‌കര്‍ അലി എത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍, നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മിസ്റ്റിക് ഫ്രയിംസിന്റെ ബാനറില്‍ സച്ചിന്‍ വി.ജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും തിരുവനന്തപുരത്തായിരന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദും ഛായാഗ്രഹണം അനൂപുമാണ്.

Leave A Reply

Your email address will not be published.