പേളിക്കും ശ്രീനിഷിനും വിവാഹാശംസകൾ നേർന്ന്; രഞ്ജിനി ഹരിദാസ്

നടിയും ടെലിവിഷന്‍ അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും കഴിഞ്ഞ ദിവസം വിവാഹിതരായി. സിനിമാ ടെലിവിഷന്‍ മേഖലയില്‍ നിന്നും നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. ഇപ്പോൾ പുതുദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസില്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്. ബിഗ്ബോസില്‍ പേളി മാണിയും രഞ്ജിനിയും തമ്മിലുണ്ടായ വഴക്ക് നേരത്തെ എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും എല്ലാം മറന്ന് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് രഞ്ജിനി.

“പേര്‍ളിക്കും ശ്രീനിഷിനും അഭിനന്ദനങ്ങള്‍. ജീവിതകാലം മുഴുവന്‍ സന്തോഷവും സ്നേഹവുമുണ്ടാകട്ടെ. പേളിയുടെ പിതാവ് മാണി പോള്‍ അങ്കിള്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തില്‍ എത്താന്‍ കഴിയാഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. പേളിക്കും ശ്രീനിഷിനും ആശംസകള്‍ അറിയിക്കുന്നു”വെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

Leave A Reply

Your email address will not be published.