പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദില്ലി ത്രിലക് പൂരില്‍ സംഘര്‍ഷാവസ്ഥ

 

ദില്ലി: രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കിഴക്കന്‍ ദില്ലിയിലെ ത്രിലോക്പൂരില്‍ സംഘര്‍ഷാവസ്ഥ. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി പൊലീസിനെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

പശുക്കള്‍ ചത്തുകിടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ ത‍ുടര്‍ന്ന് പൊലീസെത്തി അവയെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പങ്കുള്ളവർക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിനെ തുടർന്ന് രണ്ടുപേരെ പ്രദേശത്ത്നിന്ന് കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave A Reply

Your email address will not be published.