ഗജിനിയില്‍ വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രത്തെ ചിത്രീകരിച്ചതെന്ന്; നയൻതാര

തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന, കഥാപാത്രങ്ങളെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ തന്റെ കരിയറില്‍
പിന്നോട്ട് ഓർക്കുമ്പോൾ ചെയേണ്ടിയിരുന്നില്ല എന്നു തോന്നുന്ന കഥാപാത്രമാണ് സൂര്യ നായകനായ ഗജിനിയിലെതെന്ന് നയൻതാര പറയുന്നു.

സൂര്യയുടെ കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗജിനി. ഇതിലെ നായിക അസിനും ചിത്രം വലിയ ബ്രേക്കായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ നയൻതാര ഇപ്പോള്‍ പറയുന്നത്. തന്നോടെ തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ. വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തിൽ ആരോടും പരാതി പറഞ്ഞിട്ടില്ല. അത് തനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കാൻ തുടങ്ങിയതും അതിനു ശേഷമാണെന്നും നയൻതാര പറയുന്നു.

Leave A Reply

Your email address will not be published.