അ​ച്ഛ​ന്റെയും അ​മ്മ​യുടെയും വേ​ര്‍​പി​രിയൽ ത​ങ്ങ​ളെ വേ​ദ​നി​പ്പി​ച്ച സം​ഭ​വ​മാ​ണെന്ന്; അക്ഷര ഹസൻ

അ​ച്ഛ​നും അ​മ്മ​യും വേ​ര്‍​പി​രി​ഞ്ഞ​പ്പോ​ള്‍ താ​ന​നു​ഭ​വി​ച്ച വേ​ദ​ന​യെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ക്ഷ​ര ഹാ​സ​ൻ. ഏ​തൊ​രു മ​ക്ക​ളേ​യും പോ​ലെ ത​ങ്ങ​ളേ​യും വേ​ദ​നി​പ്പി​ച്ച സം​ഭ​വ​മാ​ണ് അതെന്നും. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് താ​നും സ​ഹോ​ദ​രി​യും ബോ​ള്‍​ഡാ​യ​തും സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തെ​ന്നും അ​ക്ഷ​ര പ​റ​യു​ന്നു. ലോ​കം ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് തോ​ന്നി​യ​ത്.

എ​ന്നാ​ല്‍ അ​ന്ന​ത്തെ ആ ​അ​നു​ഭ​വ​ത്തി​ന് ശേ​ഷ​മാണ് ലോ​ക​ത്തി​ലെ എ​ന്ത് കാ​ര്യ​വും നേ​രി​ടാ​നു​ള്ള ശ​ക്തി ല​ഭി​ച്ചതെന്ന് അക്ഷര ഹസൻ പറയുന്നു.

1998ലാ​യി​രു​ന്നു ക​മ​ല‍​ഹാ​സ​നും സ​രി​ക​യും വി​വാ​ഹി​ത​രാ​യ​ത്. 2004 ല്‍ ​ഇ​രു​വ​രും വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. അ​ക്ഷ​ര ചെ​റി​യ കു​ട്ടി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ വേ​ര്‍​പി​രി​യ​ല്‍.

Leave A Reply

Your email address will not be published.