പൂനെയിൽ വസ്ത്ര വ്യാപാരശാലയുടെ ഗോഡൗണിന് തീപിടിത്തം, 5 തൊഴിലാളികൾ മരിച്ചു

 

പൂനെ: പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള വസ്ത്ര വ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്‌തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. തീപിടുത്തമുണ്ടാകുമ്പോൾ തൊഴിലാളികൾ ഫാക്ടറിയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.