രജനികാന്ത് ചിത്രത്തിൽ വില്ലനായി ചെമ്പൻ വിനോദ് എത്തുന്നു

എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ദര്‍ബാറിൽ ചെമ്പൻ വിനോദ് അഭിനയിക്കുന്നു. വില്ലൻ കഥാപാത്രമായിട്ടായിരിക്കും ചെമ്പൻ വിനോദ് ഇതിൽ എത്തുന്നത്. മുംബൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

പ്രതീക് ബബ്ബാറാണ് ദര്‍ബാറില്‍ പ്രധാന വില്ലൻ കഥാപാത്രമായി എത്തുന്നത്. പ്രതീക് ബബ്ബാറിന്റെ കൂട്ടാളിയായിട്ടാണ് ചെമ്പൻ വിനോദ് അഭിനയിക്കുക. പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Leave A Reply

Your email address will not be published.