ഒമാനിലെ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേദഗതി

മസ്കത്ത്: നിലവിലെ പിഴ ഇരട്ടിയാക്കിയും ശിക്ഷാ നടപടികള്‍ കൂടുതൽ കർശനമാക്കിക്കൊണ്ടു ഭക്ഷ്യസുരക്ഷാ നിയമങ്ങളിൽ ഒമാൻ പ്രാദേശിക നഗരസഭാ- ജലവിഭവ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുന്ന സ്ഥലത്തും, കേടു വരാതെ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കണമെന്നും നിയമത്തിൽ പറയുന്നു.

വാണിജ്യ ലൈസൻസും മറ്റ് അനുമതിപത്രങ്ങളുമില്ലാതെ ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കപെടുന്നത് പിടിക്കപെട്ടാൽ 100 ഒമാനി റിയാല്‍ മുതൽ 5,000 റിയാൽ വരെ പിഴ ഈടാക്കും. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 500 ഒമാനി റിയാലായിരിക്കും പിഴ. ഭക്ഷണ സാധനത്തിലെ ഉള്ളടക്കം കൃത്യമായി രേഖപ്പെടുത്താതിരിക്കുകയോ, ഭക്ഷണ പദാർത്ഥതത്തിൽ മദ്യത്തിന്റെയും പന്നിയിറച്ചിയിയുടെയും അംശം കണ്ടെത്തുകയോ ചെയ്താൽ 500 ഒമാനി റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴ. ഗുരുതര നിയമലംഘനങ്ങൾക്ക് 5000 ഒമാനി റിയാൽ പിഴയും ഒപ്പം സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.

Leave A Reply

Your email address will not be published.