‘ഇഷ്‌ക്കി’ന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി; ചിത്രത്തിന് യുഎ സെര്‍ട്ടിഫിക്കറ്റ്

ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിന്റെ സെന്‍സെറിംങ് കഴിഞ്ഞു. യുഎ സെര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍ ശീതള്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സും, എ.വി.എ പ്രൊഡക്ഷന്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 17ന് തിയേറ്ററുകളിലെത്തും.

Leave A Reply

Your email address will not be published.