ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം

ന്യൂസിലന്‍ഡ് ഇലവനെതിരായ മൂന്നാം പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഇലവന് 16 റണ്‍സിന്റെ ജയം. മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഇലവന്‍ നിശ്ചിത 50 ഓവറുകളില്‍ 286/9 എന്ന സ്‌കോര്‍ നേടി. ഓസീസ് 44 ഓവറില്‍ സ്‌കോര്‍ 248/5 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കളി തടസപ്പെട്ടതോടെ മഴനിയമം അനുസരിച്ച് കങ്കാരുക്കള്‍ ജയിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം നേരത്തെ വിജയിച്ചതിനാല്‍ 2-1ന് ഓസ്‌‌ട്രേലിയ പരമ്പര സ്വന്തമാക്കി. ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടില്‍ രണ്ട് ഔദ്യോഗിക പരിശീലന മത്സരങ്ങള്‍ ഓസ്‌ട്രേലിയ കളിക്കും. ഇംഗ്ലണ്ടും ശ്രീലങ്കയുമാണ് എതിരാളികള്‍.

Leave A Reply

Your email address will not be published.