‘കുട്ടിമാമ’; ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

വി എം വിനു സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രാജേന്ദ്രനാഥിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. S I പളനി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, മീര വാസുദേവ്, ദുര്‍ഗ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശശി കലിംഗ, മഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം മെയ് 15ന് പ്രദര്‍ശനത്തിന് എത്തും.

Leave A Reply

Your email address will not be published.