ഐ പി എൽ; ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം. നിര്‍ണ്ണായകമായ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ചെന്നൈയ്‌ക്കെതിരേ ഇറങ്ങുന്നത്. മറുവശത്ത് ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ പരാജയപ്പെട്ടു. കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളിയെ ഇന്നറിയാം.

ഇതുവരെ 20 തവണയാണ് ഇരു ടീമും മത്സരിച്ചത്. ഇതില്‍ 14 തവണയും ചെന്നൈ ജയിച്ചപ്പോള്‍ ആറ് തവണ മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈയ്ക്കായിരുന്നു .

Leave A Reply

Your email address will not be published.