ബൈക്കില്‍ കേറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദളിത് പണ്‍കുട്ടിയെ കുത്തികൊലപ്പെടുത്തി

അഹമ്മദാബാദ് : ബൈക്കില്‍ കേറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്തി.കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ബവ്‌ല നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ വെച്ചാണ് അക്രമിയുടെ ബൈക്കില്‍ കയറാതിരുന്ന പെണ്‍കുട്ടിയെ കുത്തികൊലപ്പടുത്തിയത്.
മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ കൊലപാതക ദ്യശ്യങ്ങള്‍ പോലീസ് പരിശോധിച്ചതിനു ശേഷമാണ് ആക്രമിയായ കേതന്‍ വഘേലയേയും രണ്ട് സുഹ്യത്തുക്കളേയും അറസ്സ്റ്റ് ചെയ്തു.കൊലപാതകം,ദലിത് വിഭാഗത്തിന് എതിരയെുള്ള കുറ്റകൃത്യങ്ങള്‍ എന്നീ വകുപ്പുകള്‍ പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തി.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു.പെണ്‍കുട്ടിയുടെ വിവാഹം നടക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.

Leave A Reply

Your email address will not be published.