ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.വടകര സ്വദേശി റഷീദ്,കണ്ണൂര്‍ പാലയാട് സ്വദേശികളായ സജീവന്‍,സജിത്ത്,ലനീഷ്,ധര്‍മ്മടം സ്വദേശി ഷിജിന്‍,ചക്കരക്കല്‍ സ്വദേശി അശ്വന്ത് എന്നിവരെയാണ് കോഴിേേക്കാട് ചെറുവണ്ണൂര്‍ വെച്ച് പോലീസ് പിടികൂടിയത്. പണം കൊള്ളയടിക്കാന്‍ കുറച്ച് ദിവസങ്ങളായി സംഘം വടകരയില്‍ ഉണ്ടായിരുന്നതായി പോലീസിനെ വിവരം ലഭിച്ചിരുന്നു.പോലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞ സംഘത്തെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതികള്‍ നേരത്തെ സജീവമായി ഹവാല ഇടപാട് നടത്തിയിരുന്നവരാണ്.ഇത്തരം ഹവാല ഇടപാടുകളുടെ തന്ത്രങ്ങളെ കുറിച്ചും,പണം വരുന്ന വഴിയെകുറിച്ചും ഇവര്‍ക്ക് നന്നായി അറിയാമെന്നും പോലീസ് പറയുന്നു.മുന്‍പും പലതവണ ഈ സംഘം ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുത്തിട്ടുണ്ട്.സ്രോതസ്സ് വെളിപ്പെടുത്താന്‍ പറ്റാത്ത പണം ആയതുകൊണ്ട് ആരും പരാതിയുമായി വരാറുമില്ലന്ന് പോലീസ് പറഞ്ഞു.ഇവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്ന് മുഖംമൂടി,വടിവാള്‍,കുരുമുളക് സ്‌പ്രേ എന്നിവ പോലീസ് കണ്ടെടുത്തു.പ്രതികളെ വടകര കോടതിയില്‍ ഹാജറാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു

Leave A Reply

Your email address will not be published.