‘കുട്ടിമാമ’യുടെ സെൻസറിങ് കഴിഞ്ഞു; ചിത്രത്തിന് ക്ളീൻ യൂ സർട്ടിഫിക്കറ്റ്

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ.ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. ക്ളീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. മനാഫ് തിരകഥയെഴുതിയ ചിത്രത്തില്‍ മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.