ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം അപേക്ഷ 20നകം നല്‍കണം

പത്തനംതിട്ട: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20 ആയി പുനക്രമീകരിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 50 രൂപ) 20ന് വൈകിട്ട് മൂന്നിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളില്‍ ലഭിക്കണം.

Leave A Reply

Your email address will not be published.