കമല്‍ ഹാസന്‍റെ വിവാദ പരാമര്‍ശത്തെ തുടർന്ന് മക്കള്‍ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ ശക്തമാക്കി

ചെന്നൈ: കമല്‍ ഹാസന്‍റെ വിവാദ പരാമര്‍ശത്തെ തുടർന്ന് മക്കള്‍ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ ശക്തമാക്കി. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’ എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. ചെന്നൈയിലെ മക്കള്‍ നീതി മയ്യം ഓഫീസിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനാണ് കമല്‍ ഹാസന്‍.

Leave A Reply

Your email address will not be published.