മണൽച്ചാക്കുകൾ കടലെടുക്കുന്നു ;തോമസ് ഐസക്കിന്റെ പദ്ധതി വൻ പരാജയം

 

അമ്പലപ്പുഴ: ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ കടല്‍ഭിത്തി എന്ന പദ്ധതി വൻ പരാജയം നേരിടുന്നു . കടൽക്ഷോഭം വളരെ ശക്തമായ അമ്പലപ്പുഴ മേഖലയിലാണ് കടലാക്രമണത്തെ ചെറുക്കാന്‍ കല്ലുകൊണ്ടുള്ള കടല്‍ഭിത്തിക്ക് പകരം മണല്‍ച്ചാക്ക് അടുക്കിവെച്ചുള്ള പരീക്ഷണം നടത്തിയത് .എന്നാൽ നിലവിൽ മണൽ ചാക്കുകൾ തകർന്നടിയുകയും ,കടലെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് .
അപകട സാധ്യത കൂടിയ മേഖല ആയതിനാൽ പരിസരവാസികൾ ആശങ്കയിലാണ് . സാധാരണയായി കല്ലുകൊണ്ടുള്ള കടൽ ഭിത്തിയാണ് നിർമിക്കുന്നത് അതിൽ നിന്ന് വ്യത്യസ്തമായി മണൽച്ചാക്കുകൾ ഉപയോഗിക്കാം എന്ന ആശയം ധനകാര്യമന്ത്രിയുടേതായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു .

Leave A Reply

Your email address will not be published.