ശൈശവ വിവാഹത്തെ എതിർത്ത ഓട്ടോഡ്രൈവറെ വരൻ വെട്ടിക്കൊന്നു

 

ചെന്നൈ: ശൈശവ വിവാഹം എതിർത്ത ഓട്ടോഡ്രൈവറിനെ കൊട്ടേഷൻ സംഘത്തിന്റെ സഹായത്താൽ വരൻ വെട്ടിക്കൊന്നു . ചെന്നൈ അയ്നാവരം സ്വദേശിയാണ് ജെബശീലാണ് കൊല്ലപ്പെട്ടത് . ഇരുചക്രവാഹനത്തിലെത്തിയ സംഘം വടിവാളുപയോഗിച്ച ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യക്കെതിരെയും ആക്രമണം ഉണ്ടായി .മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത് .

പ്രായപൂർത്തിയാകാത്ത അയൽവാസിപെണ്കുട്ടിയുടെ വിവാഹം എതിർക്കുകയും തുടർന്ന് പോലീസിൽ വിവരം കൈമാറുകയും ചെയ്തതാണ് അക്രമത്തിനു ഇടയാക്കിയ സംഭവം . വിവാഹം നടക്കാത്തതിന്റെ വൈരാഗ്യത്തിൽ ആണ് പെൺകുട്ടിയെ വിവാഹം കഴിക്കാനിരുന്ന വിനോദ് (21) കൃത്യം നടത്തിയത്. പ്രതിക്കെതിരെ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു .

Leave A Reply

Your email address will not be published.