മമത ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത സംഭവം ; ജയിലിൽ പീഡനം നേരിട്ടതായി യുവമോര്‍ച്ച നേതാവ്

ഡൽഹി ; മമത ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്തിന്റെ പേരിൽ അറസ്റ്റിലായ യുവമോർച്ച ഹൗറ കണ്‍വീര്‍ പ്രിയങ്ക ശര്‍മ്മ താൻ ജയിലിൽ പീഡനം നേരിട്ടതായി ആരോപിച്ച് രംഗത്ത് . ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെ ആണ് പ്രിയങ്ക ആരോപണം ഉന്നയിച്ചത് . ജയിലിൽ കഴിഞ്ഞ അഞ്ചു ദിവസം താൻ ശാരീരികവും മാനസികവുമായി പീഡനം ഏൽക്കേണ്ടി വന്നു എന്നും ആരോടും മിണ്ടുവാൻ പോലും സമ്മതിച്ചിട്ടില്ലെന്നുമാണ് പ്രിയങ്ക പറയുന്നത് .
ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോർഫ് ചെയ്ത ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് പ്രിയങ്കയുടെ അറസ്റ്റ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്നതാണ് പരാതിയുടെ ഉള്ളടക്കം . അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതിനെ തുടർന്ന് മാപ്പ് പറയണം എന്നുള്ള സുപ്രീംകോടതിയുടെ തീരുമാന ലംഘനത്തെ തുടർന്നാണ് പ്രിയങ്കയ്ക്ക് ജയിൽ വാസം അനുഷ്‌ടിക്കേണ്ടി വന്നത്. താൻ തെറ്റൊന്നും ചെയ്യാത്തതിനാൽ മാപ്പ് പറയേണ്ടതില്ലെന്നു പ്രിയങ്ക പറഞ്ഞു .

Leave A Reply

Your email address will not be published.