കഞ്ചാവ് വേട്ട ; രണ്ടേകാൽ കിലോവുമായി രണ്ടുപേർ പിടിയിൽ

ഇടുക്കി: എക്സൈസ് ഷാഡോ സംഘത്തിന്റെ കഞ്ചാവ് വേട്ടയിൽ രണ്ടുപേർ പിടിയിൽ . ജോർജ്ജ് മൗണ്ട് കരയിൽ ഐക്കര വീട്ടിൽ സോയി (45 വയസ്സ്), പൊട്ടൻ പറമ്പിൽ നാസ്സർ (46 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. രണ്ടേകാൽ കിലോയോളം വരുന്ന കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഇടുക്കി എക്സൈസ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‍പെക്ടരുടെ നേതൃത്വത്തിലുള്ള സംഘം തങ്കമണി ഭാഗത്ത് വച്ച് ഇടനിലക്കാർക്ക് കഞ്ചാവ് കൈമാറവേയാണ് പ്രതികളെ പിടികൂടിയത്. കിലോയ്ക്ക് 7000 വരുന്ന കഞ്ചാവിന് മൂന്നിരട്ടി വിലയിലാണ് ഇവർ കൈമാറുന്നത് .കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവുമായി ചെക്ക് പോസ്റ്റിനു മുന്നിൽ ബസ് ഇറങ്ങിയതിനു ശേഷ കാൽനടയായി കേരളത്തിൽ എത്തിക്കുന്നതാണ് ഇവരുടെ രീതി . പ്രതികളിൽ സോയിയെ മുൻപും
സമാനമായ കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട് .

Leave A Reply

Your email address will not be published.