കേരളത്തിൽ വീണ്ടും ബാലപീഡനം ; അമ്മയും കാമുകനും അറസ്റ്റിൽ

കോഴിക്കോട്:കേരളത്തിൽ ബാലപീഡനങ്ങൾ തുടർക്കഥയാകുന്നു .കോഴിക്കോട് മൂന്നര വയസ്സുള്ള കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു .കുട്ടിയുടെ അമ്മ സുലൈഹ
കാമുകൻ അൽത്താഫ് എന്നിവരെയാണ് നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ കൂടെയുണ്ടായിരുന്ന മകനെ ആണ് ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ഇരുവരും ചേർന്ന് പൊള്ളിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് . മുഖത്തും കൈകാലുകളിലും പൊള്ളൽ ഏറ്റ കുട്ടിയെ വൈദ്യ പരിശോധനകൾക്കായി ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവായ സുബൈറും ബന്ധുക്കളും ചേർന്ന് കുട്ടിയെ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.