ഹര്‍ഡില്‍സില്‍ സൂപ്പര്‍മാന്‍ ഡൈവുമായി ടക്കര്‍ ; അമ്പരന്ന് കാണികൾ

ന്യൂയോര്‍ക്ക്: ഹര്‍ഡില്‍സില്‍ സൂപ്പര്‍മാന്‍ ഡൈവുമായി അമേരിക്കന്‍ താരം ഇന്‍ഫിനിറ്റ് ടക്കര്‍ കാണികളെ അത്ഭുതപ്പെടുത്തി. അര്‍ക്കന്‍സാസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതായി ഫിനിഷ് ചെയ്യവേ ആണ് താരത്തിന്റെ സാഹസം. സഹതാരമായ റോബര്‍ട്ട് ഗ്രാന്‍റ് ടക്കറിനെ മറികടക്കുമെന്ന സാഹചര്യത്തിലാണ് താരത്തിന്റെ സൂപ്പർമാൻ ഡൈവ്. കരിയറിലെ മികച്ച സമയം കുറിച്ചാണ് ടക്കര്‍ ഫിനിഷ് ചെയ്തത് .

Leave A Reply

Your email address will not be published.