വൻ ജന സ്വീകാര്യത പിടിച്ചുപറ്റി ലിനി സിസ്റ്ററുടെ ക്യാരക്ടര്‍ പോസ്റ്റര്‍

കൊച്ചി: വൻ ജനസ്വീകാര്യത പിടിച്ചുപറ്റി ലിനി സിസ്റ്ററുടെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലാകുന്നു.കേരളം സാക്ഷ്യം വഹിച്ച നിപ്പയുടെ പശ്ചാത്തലത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലിനിയെ അവതരിപ്പിക്കുന്ന റീമ കല്ലിങ്ങലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇന്നലെ പുറത്ത് വിട്ടത്.നിമിഷങ്ങൾക്കകം തന്നെ പോസ്റ്റർ വൈറലാകുകയായിരുന്നു. ജൂണിനു പ്രദർശനത്തിനൊരുങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ ഇതിനോടകം തന്നെ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു.
കേരള ജനത ഒരേ മനസോടെ നേരിട്ട ദുരന്തത്തെ സ്‌ക്രീനിൽ കാണാനായി ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് പോസ്റ്ററുകളുടെ ജനപ്രീതികൾ.

Leave A Reply

Your email address will not be published.