0 Comments

തി​രു​വ​ന​ന്ത​പു​രം: കു​ന്ന​ത്തു​നാ​ട് നി​ലം ​നി​ക​ത്ത​ൽ നി​യ​മ​സ​ഭ​യി​ൽ ആ​യു​ധ​മാ​ക്കി പ്ര​തി​പ​ക്ഷം. കു​ന്ന​ത്തു​നാ​ട് നി​ലം നി​ക​ത്ത​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

വി​വാ​ദ​വ്യ​വ​സാ​യി​ക്ക് വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ഉ​ത്ത​ര​വി​റ​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ തി​ടു​ക്ക​മു​ണ്ടാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു റ​വ​ന്യു​മ​ന്ത്രി​യു​ടെ മ​റു​പ​ടി​. മന്ത്രിയുടെ മറുപടിയിൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *