0 Comments

ഡല്‍ഹി: ലഷ്‌കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേര്‍ത്ത് ജമ്മുകശ്മീരില്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാകിസ്താന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്. ലഷ്‌കര്‍ ഇ തോയ്ബയിലെ മുന്‍ ഭീകരനായ ഇര്‍ഷാദ് അഹമ്മജദ് മാലിക് ആണ് പുതിയ ഗ്രൂപ്പിന്റെ തലവനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ഐഎ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടാനുള്ള നടപടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ ഭീകരവാദികളെ നേരിടുന്നതില്‍ സുരക്ഷാ സേനയ്ക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനില്‍ നിന്ന് വിഘടനവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *