0 Comments

​ഡ​ൽ​ഹി: ഷാ​ങ്ഹാ​യി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​മാ​നം പാ​ക്കി​സ്ഥാ​നു മു​ക​ളി​ലൂ​ടെ പറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ മലക്കം മറിഞ്ഞെതെന്നാണ് സൂചന. അതേസമയം മോ​ദി​യു​ടെ വി​മാ​നം പ​റ​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ​

ബാ​ലാ​കോ​ട്ട് മിന്നൽ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​കി​സ്ഥാ​ൻ അ​വ​രു​ടെ വ്യോ​മാ​തി​ർ​ത്തി പൂ​ർ​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യായിരുന്നു. എന്നാൽ കി​ർ​ഗി​സ്ഥാ​നി​ലെ ബി​ഷ്ഹേ​ക്കി​ൽ ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യി കോ​ർ​പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്സി​ഒ) ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മോ​ദി​യു​ടെ വി​മാ​നം പാകിസ്ഥാനിലൂടെ പറത്താൻ അനുമതി തേടിയത്. എന്നാൽ പാകിസ്ഥാന് മുകളിലൂടെ പറത്താനുള്ള തീരുമാനം ഉപേക്ഷിച്ച സാഹചര്യത്തിൽ ഒ​മാ​ൻ, ഇ​റാ​ൻ, മ​ധേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ബി​ഷ്ഹേ​ക്കി​ലേ​ക്കു വി​മാ​നം പറത്തുമെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ബി​ഷ്ഹേ​ക്കി​ൽ എ​സ്സി​ഒ ഉ​ച്ച​കോ​ടി ന​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *