0 Comments

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഹരിദ്വാര്‍ സ്വദേശി തമിറിനെയാണ് കസ്റ്റംസ് പിടികൂടി അറസ്റ്റ് ചെയ്തത്. 300 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ലൈറ്റിനുള്ളില്‍ ഉണ്ടായിരുന്നത്. ഇയാള്‍ റിയാദില്‍ നിന്നുമാണ് ചെന്നൈയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *