0 Comments

കാബൂള്‍: ദക്ഷിണേഷ്യയുടെ ചുമതല വഹിക്കുന്ന അല്‍ഖ്വയിദ തലവന്‍ അസിം ഒമറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക. അഫ്‌ഗാനിസ്ഥാനിലെ വടക്കന്‍ ഹെല്‍മാന്‍ഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയില്‍ വച്ചാണ് അമേരിക്കന്‍-അഫ്‌ഗാന്‍ സേനകള്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണം അസിം ഒമറിന്റെ ജീവനെടുത്തത്. കഴിഞ്ഞ മാസം 23നാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. പാകിസ്ഥാനിയായ ഇയാള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകര സംഘടനയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ആറ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം അഫ്‌ഗാനിസ്ഥാന്‍ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റര്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 2014 മുതല്‍ അല്‍ഖ്വയിദയെ നയിക്കുന്നയാളാണ് അസിം.

Leave a Reply

Your email address will not be published. Required fields are marked *