0 Comments

ലോകമെമ്പാടുമുള്ള സാഹസീക സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ ചില്ലുപാലങ്ങള്‍ അടച്ച് പൂട്ടാൻ തയ്യാറെടുത്ത് ചൈന. സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പാലങ്ങള്‍ അടച്ച് പൂട്ടാൻ തീരുമാനമെടുത്തത്. പ്രകൃതി ദുരന്തങ്ങളെ അടക്കം ചെറുക്കാന്‍ കെല്‍പ്പുള്ള പാലങ്ങളാണ് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുമ്പോളും നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് ചൈനയെ ചിന്തിപ്പിക്കുവാൻ കാരണമായത്. ചൈനയിൽ ഏകദേശം 2300 ചില്ലുപാലങ്ങൾ ഉണ്ടെന്നാണ് കണക്ക്. വ്യത്യസ്ത സാഹസികാനുഭവം തേടി ലക്ഷക്കണക്കിന് പേരാണ് ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള വക ഓരോ പാലങ്ങളിലും ഒരുക്കിയിട്ടുണ്ട്. നിലവിൽ ഹെബി പ്രവിശ്യയിലെ പാലങ്ങൾ മാത്രമാണ് അടച്ചു പൂട്ടുന്നതെങ്കിലും വൈകാതെ നിരോധനം രാജ്യം മൊത്തം പ്രാബല്യത്തിൽ വരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *