0 Comments

തെലുങ്കാന സംസ്ഥാനത്തിലെ മുളഗ് ജില്ലാ കളക്‌ടർ സി നാരായണ റെഡ്‌ഡിയാണ് വ്യത്യസ്തമായ ഒരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി എന്ന ആശയത്തിലൂടെ പ്ലാസ്റ്റിക്കിനെ നിർമ്മാജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കളക്‌ടർ ഈ ആശയം മുന്നോട്ട് വെച്ചത്. ഗ്രാമങ്ങളിലാണ് ഈ പദ്ധതിയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ ജനങ്ങൾക്ക് അരിയുടെ ആവശ്യമുള്ളതിനാലാണ് ഈ പദ്ധതി അവിടെനിന്ന് ആരംഭിച്ചത്. ഇതിനെത്തുടർന്ന് 174 ഗ്രാമങ്ങളിൽ ഈ പദ്ധതി വ്യാപിപ്പിക്കുകയും കളക്‌ടറുടെ ആശയത്തിന് പിന്തുണച്ചുകൊണ്ട് 450 കിന്റൽ അരിയും 6 ലക്ഷം രൂപ സംഭാവനയായും ലഭിച്ചു.

ഒക്ടോബർ 16 മുതൽ 26 വരെയായിരുന്നു ഗ്രാമങ്ങളെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക പദ്ധതി ആവിഷ്കരിച്ചത്. 10 ദിവസംകൊണ്ട് 31000 കിലോ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. ആദ്യം ഈ പദ്ധതിയുമായി ഗ്രാമവാസികൾ സഹകരിച്ചില്ലങ്കിലും പിന്നീട് പൂർണ്ണ പിന്തുണ ലഭിച്ചുവെന്നാണ് കളക്‌ടർ വ്യക്തമാക്കുന്നത്. ശേഖരിച്ച പ്ലാസ്റ്റിക്ക് ഏജൻസികളുമായി ചേർന്ന് പുനരുത്പാദനം നടത്തും. സമാഹരിച്ച് തുക കൊണ്ട് ഗ്രാമങ്ങളിൽ രണ്ടും മൂന്നും തയ്യൽകാരെ നിയമിക്കുകയും ഉപയോഗശൂന്യമായ വസ്ത്രങ്ങൾ ശേഖരിച്ച് 35000 ത്തോളം തുണി സഞ്ചികൾ നിർമ്മിക്കുകയും ചെയ്യും. പൂർണമായി പ്ലാസ്റ്റിക് നിർമജനമാണ് ഇത്തരം പ്രവർത്തികളിലൂടെ കളക്ടർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *