0 Comments

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മറിയം വന്നു വിളക്കൂതി”. ചിത്രത്തിലെ സെക്കൻഡ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മന്ദാകിനി എന്നായിരുന്നു ചിത്രത്തിൻറെ ആദ്യ പേര്. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സൺ, കൃഷ്ണ ശങ്കർ, ശബരീഷ്, അൽത്താഫ്, ഷിയാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻറെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ആണ്. സിനോജ് പി അയ്യപ്പൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.എ ആർ കെ മീഡിയ, രാഗം മൂവീസ് എന്നിവയുടെ ബാനറിൽ രാജെഷ് അഗസ്റ്റിൻ ആണ് നിർമിക്കുന്നത്. സേതുലക്ഷ്മി,ബേസിൽ ജോസഫ്, സിദ്ധാർഥ് ശിവ, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *