0 Comments

പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നടപടി വിവാദത്തിൽ. മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ ശക്തമായ നിലപാടുമായി സിപിഐയും പ്രതിപക്ഷവും രംഗത്തെത്തി. സംഭവത്തിൽ പോലീസ് നടപടിയെ ചൊല്ലി മുന്നണിക്ക് അകത്തും പുറത്തും വിവാദം മുറുകുന്നതിനിടെയാണ് പൊലീസിനെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വന്നത്. മാവോയിസ്റ്റുകൾക്കെതിരായ യുദ്ധത്തിൽ കൊന്നില്ലെങ്കിൽ കൊല്ലപ്പെട്ടേക്കും. സുരക്ഷാ ഭടൻമാർ നടപ്പിലാക്കിയത് അവരുടെ കർത്തവ്യമാണ്. ജനജീവിതം അപകടത്തിലാക്കി സായുധ വിപ്ലവത്തിന് അവസരം നോക്കിയിരിക്കുന്ന മാവോയിസ്റ്റുകൾ പൗരാവകാശങ്ങൾ അർഹിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *