0 Comments

 

പാലക്കാട്: മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റമുട്ടല്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡിവൈഎസ്പി ഷെഫീക്ക് എം ഫിറോസിനെയാണ് മാറ്റിയത്. തുടർന്ന് മലപ്പുറം ഡിവൈഎസ്പി വി എ ഉല്ലാസിനാണ് പുതിയ അന്വേഷണ ചുമതല നൽകിയത്.

നിലവിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. ആദ്യ ദിവസം പൊലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിലാണ് ക്രൈംബ്രാഞ്ച് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമടക്കം സംഭവം നടന്ന സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഉണ്ടായ വെടിവയ്പ്പിനെക്കുറിച്ചാണ് രണ്ടാമത്തെ കേസ്.

Leave a Reply

Your email address will not be published. Required fields are marked *