0 Comments

ശ്രീ​കാ​ര്യം : സിഇടി കോളേജിൽ ഒ​ന്നാം വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ക്കു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര വി​ശാ​ഖ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ (19)നെ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തി. ശ​നി​യാ​ഴ്ച രാ​ത്രി 10.50 ഓ​ടു കൂ​ടിയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​തീ​ഷി​നെ കോ​ളേ​ജി​ൽ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. സംഭവത്തെത്തുടർന്ന് ര​തീ​ഷിൻറെ ഉ​ള്ളൂ​ര​ത്തെ വീ​ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു.​ വ​ള​ർ​ത്ത​മ്മ ഗി​രി​ജ​യെ മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു.

ഗി​രി​ജ മ​ന്ത്രി​യോ​ട് ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ടു. നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കുടുംബത്തിന് സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഉണ്ടാകുമെന്നും മന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *