0 Comments

ഹൈദരാബാദ്: കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഈ കേസ് പെണ്‍ ശിശുഹത്യയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊലീസ് അറിയിക്കുന്നത് .

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ രണ്ട് പേര്‍ ചേര്‍ന്ന് ഒരു കുഴി എടുക്കുന്നതാണ് ഓട്ടോ ഡ്രൈവര്‍ കണ്ടത്. ഒരു കുഞ്ഞ് ബാഗിലുണ്ടെന്ന് സംശയം തോന്നിയ ഡ്രൈവര്‍ ഉടൻ പോലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്ത് എത്തിയ പൊലീസ് ഒരു പെണ്‍ കുഞ്ഞിനെയാണ് ബാഗ് തുറന്നപ്പോൾ കണ്ടത്. ചോദ്യം ചെയ്തപ്പോൾ ഒരാൾ മറുപടി നല്‍കിയത് പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയാണെന്നാണ്.

എന്നാല്‍, പൊലീസ് പരിശോധിച്ചതോടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. പോലീസ് കുഞ്ഞിനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *