
തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 15 വയസുള്ള ഉത്തരേന്ത്യക്കാരിയായ പെൺകുട്ടിയാണ് മരിച്ചത്.
മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചെറിയച്ഛൻ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് പൂജപ്പുര പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. പോലീസ് പ്രതിയായ ചെറിയച്ഛനെ അറസ്റ്റ് ചെയ്തു.
പെൺകുട്ടി ആത്മഹത്യക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശ്രമിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് മൊഴിയിൽ പറഞ്ഞത്. ഇതോടൊപ്പം, ചെറിയച്ഛൻ അഞ്ച് വർഷം മുൻപ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.