ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്ററിലൂടെയാണ് വിവരം പുറത്തറിയിച്ചതു . ഹോം ക്വാറന്റൈനില്‍ കഴിയുന്ന വെങ്കയ്യ നായിഡുവിന് രോഗലക്ഷണങ്ങളോ ആരോഗ്യ പ്രശനങ്ങളോ അലട്ടുന്നില്ലെന്നു ട്വീറ്റില്‍ കുറിച്ച്.
ഇന്നലെ രാവിലെ പതിവ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായ ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ പരിശോധന ഫലം പോസിറ്റീവ് ആയി. എന്നിരുന്നാലും, അദ്ദേഹത്തിന് രോഗലക്ഷണമോ ആരോഗ്യപ്രശനങ്ങളോ ഇല്ല. ഹോം ക്വാറന്റൈന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധന ഫലം നെഗറ്റീവ് ആണ്, അവര്‍ സെല്‍ഫ്ഐസൊലേഷനിലാണ്. രാജ്യസഭാ ചെയര്മാന് കൂടിയായ നായിഡു അടുത്തിടെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 25-ലേറെ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. നിതിൻ ഗഡ്കരി, എൻ ചന്ദ്രബാബു നായിഡു, നിർമ്മല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഉപരാഷ്ട്രപതിക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടയെന്ന് ആശംസിച്ചു