
വാഷിങ്ടൻ: അനിശ്ചിതത്വത്തിൽ യുഎസ് തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷം യുഎസിൽ വോട്ടെണ്ണൽ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഫലപ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവസാന വിജയിയെ പ്രഖ്യാപിക്കുന്നത് ഇനിയും വൈകുമെന്ന സൂചനകളാണ് വരുന്നത്.
ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകളാണ് നിലവിൽ ട്രംപിന്റെയും ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെയും പ്രതീക്ഷകളെ അനിശ്ചിതത്വത്തിലേക്കു നയിക്കുന്നത്. വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും പലയിടത്തും വ്യക്തമല്ല.