
കോവിഡ് കാലത്തു സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്രം ഇത് മൂന്നാം തവണയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് കൂടുതൽ തൊഴിൽ അവസങ്ങൾ സൃഷ്ടിക്കാനായി ആത്മനിർഭർ ഭാരത് റോസ്ഗർ യോജന എന്ന പേരിൽ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ പദ്ധതിക്കായി 10 ,000 കോടി രൂപ സർക്കാർ അനുവദിച്ചു. ഒക്ടോബര് ഒന്ന് മുതൽ ഇത് പ്രാബല്യം ഉണ്ട്. പന്ത്രണ്ട് പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് .
സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ പറഞ്ഞു . ഈ പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന എല്ലാവര്ക്കും സർക്കാർ ഇൻസെന്റീവ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട് . 15,000 രൂപയിൽ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സർക്കാർ നൽകും. 1,000ത്തിൽ അധികം പേരുള്ള കമ്പനികളിൽ ജീവനക്കാരുടെ വിഹിതം മാത്രം നൽകും.
നഷ്ടത്തിലായ സംരംഭകർക്ക് അധിക വായ്പാ ഗാരണ്ടി പദ്ധതിയും , ഒരു വർഷം മൊറട്ടോറിയവും നാല് വർഷം തിരിച്ചടവ് കാലവധിയും പ്രഖ്യാപിച്ചിട്ടുണ്ട് .28 സംസ്ഥാനങ്ങളിലായി 68 കോടിയോളം ഉപഭോക്താക്കളുള്ള ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി വലിയ നേട്ടമാണെന്നാണ് ധനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. കാർഷിക മേഖലയിൽ വളം സബ്സിഡി പദ്ധതികളക്കായി 65,000 കോടി രൂപ അനുവദിച്ചിട്ടുണ്ട് . ഇന്ത്യൻ സാമ്പത്തിക മേഖലയുടെ തിരിച്ച വരവിന് ഇത് ഗുണകരം ആകുമെന്നാണ് ധന മന്ത്രി വ്യക്തമാക്കിയത്.