
‘പ്രത്യാശയുടെ വെളിച്ചം നമ്മെ എപ്പോഴും ഒന്നിപ്പിക്കട്ടെ’ എന്ന സന്ദേശത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും . തന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പേജിലൂടെയാണ് ദീപാവലി ആശംസകൾ നേർന്നത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ദീപാവലി ആഘോഷിക്കണം എന്ന ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അഭ്യർഥിച്ചു.
ആരോഗ്യ വകുപ്പിന്റെ എല്ലാ മാനദണ്ടങ്ങൾ പാലിച്ചു ഈ മഹാമാരിയെ ചെറുത്തു നിർത്താൻ കഴിയട്ടെ എന്ന ആശംസിച്ചു പോസ്റ്റുകൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട് .
ഈ വർഷം ഒരു ലോകം, ഒരു കുടുംബം എന്ന പ്രമേയത്തിലാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ ദീപാവലി ആഘോഷം. ദീപക്കാഴ്ച കൊണ്ടും മധുര പലഹാരങ്ങൾ കഴിച്ചും യുഎഇയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി.ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ
ഭാഗമായി വ്യാഴാഴ്ച ദീപാവലി ഉത്സവ് എന്ന പേരിൽ വെർച്വൽ ആഘോഷം സംഘടിപ്പിചിരുന്നു .കഴിഞ്ഞ വർഷങ്ങളിൽ ദുബായ് പോലീസ് ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചിരുന്നതാണ് . ഈ വര്ഷം കുടുംബങ്ങൾ അവരവരുടെ വീടുകളിലിരുന്നാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമാകുന്നത്. 56 ടീമുകൾ വീടുകളിലിരുന്നാണ് സോഷ്യൽ മീഡിയ വഴി ഓൺലൈൻ രംഗോലി മത്സരതിൽ പങ്കടുത്തത് .