
സംസ്ഥാന നേതൃത്വത്തിനോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പുവേളയിലും പ്രകടമാക്കി ശോഭാ സുരേന്ദ്രന്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന് പങ്കെടുത്തില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ല എന്ന നിലപാടിലുറച്ച് ശോഭാ സുരേന്ദ്രന്. ശോഭാ സുരേന്ദ്രനുമായുള്ള വിഷയം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് സി.പി രാധാകൃഷ്ണൻ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശോഭാ സുരേന്ദ്രന് യോഗത്തിനെത്തിയില്ല.
പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന് അഭിപ്രായഭിന്നതകളുണ്ടെന്ന് മുൻപേതന്നെ പരസ്യമായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും ശോഭ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു.