
ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ – ബെംഗളൂരു എഫ്.സി മത്സരം സമനിലയില്‍. 66-ാം മിനിറ്റു വരെ രണ്ടു ഗോളിന് പിന്നില്‍ നിന്ന ഗോവ ഇഗോര്‍ അംഗുളോയുടെ ഇരട്ട ഗോളില്‍
സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി.
27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ബെംഗളൂരുവിന് വേണ്ടി ആദ്യ ഗോൾ നേടിയത് .57-ാം മിനിറ്റില്‍ യുവാന്‍ അന്റോണിയോ ഗോണ്‍സാലസിലൂടെ ബെംഗളൂർ ലീഡ് ഉയർത്തി
എന്നാൽ അവിടെ നിന്ന് ഉണര്‍ന്നു കളിച്ച ഗോവ പകരക്കാരനായ് ഇറങ്ങിയ ഇഗോര്‍ അംഗുളോ യുടെ ഇരട്ട ഗോളിൽ സമനില നേടി.