0 Comments

തിരുവനന്തപുരം: റോഡില്‍ വൻ ഗർത്തം രൂപപ്പെട്ടിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ കുഴിയിലിറങ്ങി പ്രതിഷേധിച്ചു. കോട്ടൂര്‍ കാപ്പുകാട് റോഡിലാണ് സംഭവം. റോഡില്‍ കുമ്പിള്‍മൂട് പ്രദേശത്താണ് ഇടിഞ്ഞു താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് പ്രദേശവാസിയായ നസീര്‍ ആണ് ഗര്‍ത്തത്തിനുള്ളില്‍ ഇറങ്ങിയത്.

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കും ആദിവാസി ഊരിലേക്കുമുള്ള പ്രധാന വഴിയാണിത്. നവീകരിച്ച ആനപാര്‍ക്കിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനവും നിശ്ചയിച്ചിട്ടുണ്ട്. എന്നിട്ടും ഇതാണ് നിരത്തിന്റെ ഗതിയെന്നു നാട്ടുകാർ പറയുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!