0 Comments

വികാരാധീനനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും വിതുമ്പിക്കൊണ്ട് ചെന്നിത്തല പറഞ്ഞു. ജീവിതത്തില്‍ ഏത് സ്ഥാനം കിട്ടുന്നതിനേക്കാള്‍ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സനേഹം.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്‌നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങള്‍ എന്നും തനിക്ക് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിന്നും അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ജനവിധി തേടുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!