0 Comments

ധര്‍മ്മടം: തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി സി.രഘുനാഥിന്റെ പ്രചാരണ ദൃശ്യങ്ങള്‍ അടങ്ങിയ ഫേസ്ബുക്ക് വീഡിയോകള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇന്നോവ കാറില്‍ വന്നിറങ്ങുന്ന രഘുനാഥ് നാട്ടുകാരുടെ സ്നേഹപരിലാളനകളും ആദരവും ഏറ്റുവാങ്ങുന്നതാണ് വീഡിയോയിലുളളത്. കരുതലോടെയും പ്രതീക്ഷയോടെയും തന്നെ വരവേറ്റ നാട്ടുകാരോട് എന്നും കടപ്പെട്ടിരിക്കുമെന്ന തലവാചകത്തോടെയാണ് സി. രഘുനാഥ് ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ധര്‍മ്മടത്ത് ആര് മത്സരിക്കുമെന്നുള്ള വന്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സി.രഘുനാഥ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥായായത്.കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് വരെ ചര്‍ച്ചകള്‍ വന്നിരുന്നു.

പഴയ ധര്‍മ്മ പട്ടണമായ ഇന്നത്തെ ധര്‍മ്മടത്തില്‍ ധര്‍മ്മം വാഴിക്കാനാണ് തന്റെ നിയോഗമെന്നായിരുന്നു മണ്ഡലപര്യടനം ആരംഭിച്ചപ്പോള്‍ സി.രഘുനാഥ് അഭിപ്രായപ്പെട്ടത്.

36905 വോട്ടുകള്‍ക്ക് 2016ല്‍ പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ്. 2011ലും 2016ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത് മമ്ബറം ദിവാകരനാണ്. 2011ല്‍ 15,?000ലധികം വോട്ടിനാണ് ഇടത് സ്ഥാനാര്‍ത്ഥി കെ.കെ നാരായണന്‍ വിജയിച്ചത്. 2016ല്‍ പിണറായി വിജയന്‍ ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *