
കൊല്ലം: വിക്ടോറിയ ആശുപത്രിക്കു സമീപം ഈ മാസം 24 നു ആണ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ ലഭിച്ച ആൺകുഞ്ഞിനെ ഉളിയക്കോവിലിലെ ശിശുക്ഷേമ സമിതിയുടെ തണലിലേക്ക് മാറ്റി. ജില്ല ശിശുക്ഷേമസമിതി വൈസ് ചെയർമാൻ ഷൈൻദേവിൻറെ നേതൃത്വത്തിൽ ഏറ്റുവാങ്ങി .കോവിഡ് പരിശോധനയും നിരീക്ഷണവും കഴിഞ്ഞ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത സാഹചര്യത്തില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ചൈല്‍ഡ് വെല്ഫെയര്കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.