
തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കേരളത്തിന് ജാഗ്രത നിർദ്ദേശം നൽകി കേരളത്തിൽ എട്ട് ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിന് മുകളിലാണ്.. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ആരോഗ്യസെക്രട്ടറിയുടെ പരാമർശം ടി.പി.ആർ കൂടുതലുള്ള ജില്ലകളിൽ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അതേസമയം, നാളെ മുതൽ കൊച്ചി മെട്രോ സർവീസ് തുടങ്ങും. 15 മിനിറ്റ് ഇടവേളകളിലാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 10 മിനിട്ട് ഇടവേളകളിൽ സർവീസുണ്ടാകും. സാമൂഹിക അകലം പൂർണമായും പാലിച്ചാവും സർവീസ് നടത്തുക.
രോഗബാധ കുറയാത്തതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നൽകുന്ന ഇളവുകളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. ടി.പി.ആർ 18 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനമായി.