0 Comments

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെകൊച്ചി മെട്രോ സർവീസ് നടത്തി തുടങ്ങി.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാണ് സര്‍വിസ് നടത്തുക. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ശരീരതാപനിലയും പരിശോധിക്കും.കോണ്‍ടാക്ട്‌ലെസ്സ് ടിക്കറ്റ് സംവിധാനത്തോടുകൂടി സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിലും സ്റ്റേഷനുകളിലും സീറ്റുകള്‍ ഒരുക്കിയത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവർത്തനം

Leave a Reply

Your email address will not be published. Required fields are marked *